Friday, 26 July 2019

ഇബ്നു തൈമിയ്യ رحمه الله യുടെ ജനാസയിൽ പങ്കെടുത്ത ജനം _ ഇബ്നു കസീർ വിവരിക്കുന്നു

അൽ കിതാബ് സ്‌പെഷ്യൽ ക്ലാസ്സ്
السلام عليكم

  ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് അവർകളുടെ മയ്യിത്ത് സംസ്ക്കരണത്തിൽ ധാരാളം ജനങ്ങൾ പങ്കെടുത്തത് സംബന്ധിച്ച് ഇബ്നു കസീർ റഹിമഹുല്ലാഹ് അദ്ധേഹത്തിന്റെ അൽ ബിദായത്തു വന്നിഹായ : എന്ന കിതാബിൽ രേഖപ്പെടുത്തിയതിന്റെ ആശയ സംഗ്രഹം
ذِكْرُ وَفَاةِ الشَّيْخِ تَقِيِّ الدِّينِ ابْنِ تَيْمِيَّةَ
ശൈഖ് തഖിയുദ്ദീൻ ഇബ്നു തൈമിയ്യയുടെ മരണം സംബന്ധിച്ച പരാമർശം

വീഡിയോ കാണാം :

https://youtu.be/1CWmSW0qPfs

MODULE 01

قال الشيخ  عَلَمُ الدِّينِ الْبِرْزَالِيُّ فِي " تَارِيخِهِ " : وَفِي لَيْلَةِ الِاثْنَيْنِ الْعِشْرِينَ مِنْ ذِي الْقَعْدَةِ تُوُفِّيَ الشَّيْخُ الْإِمَامُ الْعَلَّامَةُ الْفَقِيهُ الْحَافِظُ الْقُدْوَةُ ، شَيْخُ الْإِسْلَامِ تَقِيُّ الدِّينِ أَبُو الْعَبَّاسِ أَحْمَدُ بْنُ شَيْخِنَا الْإِمَامِ الْعَلَّامَةِ الْمُفْتِي شِهَابِ الدِّينِ أَبِي الْمَحَاسِنِ عَبْدِ الْحَلِيمِ بْنِ الشَّيْخِ الْإِمَامِ شَيْخِ قَلْعَةِ الْإِسْلَامِ مَجْدِ الدِّينِ أَبِي الْبَرَكَاتِ عَبْدِ السَّلَامِ بْنِ عَبْدِ اللَّهِ بْنِ أَبِي الْقَاسِمِ ، ابْنِ تَيْمِيَّةَ الْحَرَّانِيُّ ثُمَّ الدِّمَشْقِيُّ ، بِقَلْعَةِ دِمَشْقَ بِالْقَاعَةِ الَّتِي كَانَ مَحْبُوسًا فِيهَا ، وَحَضَرَ جَمْعٌ كَثِيرٌ إِلَى الْغَايَةِ إِلَى الْقَلْعَةِ ، فَأُذِنَ لَهُمْ فِي الدُّخُولِ عَلَيْهِ ، وَجَلَسَ جَمَاعَةٌ عِنْدَهُ قَبْلَ الْغُسْلِ ، وَقَرَءُوا الْقُرْآنَ ، وَتَبَرَّكُوا بِرُؤْيَتِهِ وَتَقْبِيلِهِ ، ثُمَّ انْصَرَفُوا ، وَحَضَرَ جَمَاعَةٌ مِنَ النِّسَاءِ فَفَعَلُوا مِثْلَ ذَلِكَ ثُمَّ انْصَرَفُوا ، وَاقْتُصِرَ عَلَى مَنْ يُغَسِّلُهُ ، فَلَمَّا فُرِغَ مِنْ ذَلِكَ أُخْرِجَ وَقَدِ اجْتَمَعَ النَّاسُ بِالْقَلْعَةِ وَالطَّرِيقِ إِلَى الْجَامِعِ ، وَامْتَلَأَ الْجَامِعُ وَصَحْنُهُ ، وَالْكَلَّاسَةُ ، وَبَابُ الْبَرِيدِ ، وَبَابُ السَّاعَاتِ ، إِلَى اللَّبَّادِينَ وَالْفَوَّارَةِ ، وَحَضَرَتِ الْجِنَازَةُ فِي السَّاعَةِ الرَّابِعَةِ مِنَ النَّهَارِ أَوْ نَحْوِ ذَلِكَ ، وَوُضِعَتْ فِي الْجَامِعِ وَالْجُنْدُ يَحْفَظُونَهَا مِنَ النَّاسِ مِنْ شِدَّةِ الزِّحَامِ ، وَصُلِّيَ عَلَيْهِ أَوَّلًا بِالْقَلْعَةِ ، تَقَدَّمَ فِي الصَّلَاةِ عَلَيْهِ الشَّيْخُ مُحَمَّدُ بْنُ تَمَّامٍ ، ثُمَّ صُلِّيَ عَلَيْهِ بِجَامِعِ دِمَشْقَ عَقِيبَ صَلَاةِ الظُّهْرِ ، وَحُمِلَ مِنْ بَابِ الْبَرِيدِ ، وَاشْتَدَّ الزِّحَامُ ، وَأَلْقَى النَّاسُ عَلَى نَعْشِهِ مَنَادِيلَهُمْ وَعَمَائِمَهُمْ لِلتَّبَرُّكِ ، وَصَارَ النَّعْشُ عَلَى الرُّءُوسِ ، تَارَةً يَتَقَدَّمُ وَتَارَةً يَتَأَخَّرُ ، وَخَرَجَ النَّاسُ مِنَ الْجَامِعِ مِنْ أَبْوَابِهِ كُلِّهَا مِنْ شِدَّةِ الزِّحَامِ ، وَكَانَ الْمُعْظَمُ مِنَ الْأَبْوَابِ الْأَرْبَعَةِ بَابِ الْفَرَجِ الَّذِي أُخْرِجَتْ مِنْهُ الْجِنَازَةُ ، وَبَابِ الْفَرَادِيسِ ، وَبَابِ النَّصْرِ ، وَبَابِ الْجَابِيَةِ ، وَعَظُمَ الْأَمْرُ بِسُوقِ الْخَيْلِ ، وَتَقَدَّمَ لِلصَّلَاةِ عَلَيْهِ هُنَاكَ أَخُوهُ زَيْنُ الدِّينِ عَبْدُ الرَّحْمَنِ ، وَحُمِلَ إِلَى مَقْبَرَةِ الصُّوفِيَّةِ ، فَدُفِنَ إِلَى جَانِبِ أَخِيهِ شَرَفِ الدِّينِ عَبْدِ اللَّهِ ، رَحِمَهُمَا اللَّهُ
ശൈഖ് അലമുദ്ദീൻ അൽ ബിർസാലി അദ്ധേഹത്തിന്റെ താരീഖിൽ പ്രസ്താവിച്ചിരിക്കുന്നു
(ആശയ സംഗ്രഹം ) : അൽ ഇമാം അൽ അല്ലാമ അൽ ഫഖീഹ് അൽ ഹാഫിദ് അൽ ഖുദ്‌വഃ ശൈഖുൽ ഇസ്‌ലാം തഖിയുദ്ദീൻ അബുൽ അബ്ബാസ് അഹ്മദ് (ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് ) എന്നവർ( ഹിജ്‌റ 728 ) ദുൽഖഅദു ഇരുപതിന്‌ തിങ്കളാഴ്ച ഡമസ്ക്കസിൽ അദ്ദേഹത്തെ ബന്ധിയാക്കിയിരുന്ന ജയിലിലെ ചേമ്പറിൽ വച്ച് മരിച്ചു.ശൈഖിന്റെ മരണവാർത്തയറിഞ്ഞു ധാരാളം ജനങ്ങൾ അവിടേക്കു ഒഴുകി.അദ്ദേഹത്തെ കാണാൻ ജനങ്ങൾക്ക് അനുവാദം നൽകപ്പെട്ടു .അദ്ധേഹത്തിന്റെ ജനാസ കുളിപ്പിക്കുന്നതിനു മുമ്പ് കുറെ ആളുകൾ ജനാസയുടെ സമീപം ഇരുന്നു ഖുർആൻ പാരായണം ചെയ്യുകയും ജനാസയെ ചുംബിക്കുകയും ബറകത്ത് എടുക്കുകയും ചെയ്ത ശേഷം പിരിഞ്ഞു പോയി.കുറെ സ്ത്രീകളും അപ്രകാരം വരികയും പിരിഞ്ഞു പോകുകയും ചെയ്തു. കുളിപ്പിക്കൽ കഴിഞ്ഞു മയ്യിത്ത് എടുത്തപ്പോൾ  ചേമ്പറിലും മസ്ജിദിലേക്കുള്ള വഴിയിലും ജനങ്ങൾ തടിച്ചു കൂടി.മസ്ജിദും പള്ളിമുറ്റവും വാതിലുകളും എല്ലാം ജനങ്ങളെ കൊണ്ട് നിറഞ്ഞു.പകൽ ഏകദേശം നാല് മണിക്കാണ് ജനാസ കൊണ്ട് വന്നത്.ജനാസ മസ്ജിദിൽ വച്ചു .ജനങ്ങളുടെ തിരക്കിൽ നിന്ന് സംരക്ഷിക്കാൻ പട്ടാളം ജനാസക്ക് ചുറ്റും നിലകൊണ്ടു.ആദ്യം ശൈഖ് മുഹമ്മദ് ബ്നു തമാം അവർകൾ ഇമാമത്ത് നിന്ന് മയ്യിത്ത് നിസ്‌ക്കരിച്ചു.പിന്നീട് ഡമസ്ക്കസ് പള്ളിയിൽ സുഹ്ർ നിസ്‌കാരാനന്തരം മയ്യിത്ത് നിസ്ക്കാരം നടന്നു.സഹോദരൻ സൈനുദ്ദീൻ അബ്ദു റഹ്‌മാൻ എന്നവരുടെ നേതൃത്വത്തിലും മയ്യിത്ത് നിസ്ക്കാരം നടന്നു.തിരക്ക് കാരണം പള്ളിയിൽ നിന്ന് ജനങ്ങൾ എല്ലാ വാതിലുകളിലൂടെയും പുറത്തിറങ്ങി , ജനങ്ങൾ ബറകത്ത് എടുക്കുന്നതിനായി അവരുടെ കർച്ചീഫുകളും തലേക്കെട്ടുകളും ജനാസയ്ക്ക് മേൽ വച്ചു .ഇബ്നു തൈമിയ്യയെ മഖ്ബറത്ത് സൂഫിയ്യയിൽ അദ്ദേഹത്തിന്റെ സഹോദരൻ ഷറഫുദ്ദീൻ അബ്ദുല്ലാഹ് എന്നവരുടെ ഖബറിന് ചാരത്തായാണ് മറമാടിയതു .
وَكَانَ دَفْنُهُ وَقْتَ الْعَصْرِ أَوْ قَبْلَهَا بِيَسِيرٍ ، وَغَلَّقَ النَّاسُ حَوَانِيتَهُمْ ، وَلَمْ يَتَخَلَّفْ عَنِ الْحُضُورِ إِلَّا الْقَلِيلُ مِنَ النَّاسِ أَوْ مَنْ عَجَزَ لِأَجْلِ الزِّحَامِ ، وَحَضَرَهَا نِسَاءٌ كَثِيرٌ بِحَيْثُ حُزِرْنَ بِخَمْسَةَ عَشَرَ أَلْفًا ، وَأَمَّا الرِّجَالُ فَحُزِرُوا بِسِتِّينَ أَلْفًا وَأَكْثَرَ إِلَى مِائَتَيْ أَلْفٍ ، وَشَرِبَ جَمَاعَةٌ الْمَاءَ الَّذِي فَضَلَ مِنْ غُسْلِهِ ، وَاقْتَسَمَ جَمَاعَةٌ بَقِيَّةَ السِّدْرِ الَّذِي غُسِّلَ بِهِ ، وَقِيلَ : إِنَّ الطَّاقِيَّةَ الَّتِي كَانَتْ عَلَى رَأْسِهِ دُفِعَ فِيهَا خَمْسُمِائَةِ دِرْهَمٍ ، وَقِيلَ : إِنَّ الْخَيْطَ الَّذِي كَانَ فِيهِ الزِّئْبَقُ الَّذِي كَانَ فِي عُنُقِهِ بِسَبَبِ الْقَمْلِ ، دُفِعَ فِيهِ مِائَةٌ وَخَمْسُونَ دِرْهَمًا ، وَحَصَلَ فِي الْجِنَازَةِ ضَجِيجٌ وَبُكَاءٌ وَتَضَرُّعٌ ، وَخُتِمَتْ لَهُ خَتَمَاتٌ كَثِيرَةٌ بِالصَّالِحِيَّةِ وَالْبَلَدِ ، وَتَرَدَّدَ النَّاسُ إِلَى قَبْرِهِ أَيَّامًا كَثِيرَةً لَيْلًا وَنَهَارًا ، وَرُئِيَتْ لَهُ مَنَامَاتٌ كَثِيرَةٌ صَالِحَةٌ ، وَرَثَاهُ جَمَاعَةٌ بِقَصَائِدَ جَمَّةٍ  
മയ്യിത്ത് മറമാടിയതു അസറിനോ അസറിന്റെ അല്പം മുമ്പോ ആയിരുന്നു.വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ജനത്തിരക്ക് മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ  ജനാസയിൽ പങ്കെടുക്കാതിരുന്നത് പതിനായിരക്കണക്കിന് പുരുഷന്മാരും സ്ത്രീകളും ജനാസയിൽ പങ്കെടുത്തു.ചിലയാളുകൾ മയ്യിത്ത് കുളിപ്പിക്കപ്പെട്ട വെള്ളത്തിന്റെ ബാക്കി വെള്ളത്തിൽ നിന്ന് കുടിച്ചു ,മയ്യിത്ത് കുളിപ്പിക്കാൻ വേണ്ടി ഉപയോഗിച്ച താളി ചിലയാളുകൾ വീതിച്ചു എടുത്തു.  അദ്ദേഹം തലയിൽ ധരിച്ചിരുന്ന തൊപ്പി അഞ്ഞൂറ് ദിര്ഹമിനു എടുക്കാൻ ആളുണ്ടായി.പേൻശല്യം ഒഴിവാക്കുന്നതിനായി അദ്ദേഹത്തിന്റെ പിരടിയിൽ ധരിച്ചിരുന്ന കംഫർ നെക്ക്ലേസ് നൂറ്റി അമ്പതു ദിര്ഹമിനാണ് ആണ് വിൽക്കപ്പെട്ടത് .അദ്ദേഹത്തിന് വേണ്ടി ധാരാളം പേർ  കരയുകയും വിലപിക്കുകയും ചെയ്തു.നിരവധി ഖുർആൻ ഖത്തം അദ്ദേഹത്തിന് വേണ്ടി പാരായണം ചെയ്യപ്പെട്ടു . നിരവധി ദിനരാത്രങ്ങൾ തുടർച്ചയായി ജനങ്ങൾ അദ്ധേഹത്തിന്റെ ഖബർ സന്ദർശിച്ചു.അദ്ദേഹത്തെ സംബന്ധിച്ച് ധാരാളം സുന്ദര സ്വപ്നങ്ങൾ കാണിക്കപ്പെട്ടു.അദ്ദേഹത്തെ സംബന്ധിച്ച് നിരവധി വിലാപ കാവ്യങ്ങൾ ആലപിക്കപ്പെട്ടു.
https://library.islamweb.net/ar/library/index.php?page=bookcontents&ID=3086&idfrom=2443&idto=2443&flag=0&bk_no=59&ayano=0&surano=0&bookhad=0&fbclid=IwAR1zlU3xyOFJ_LzydARV9SSiBOTAZy5kSDyEcZh7mpeDY48WGb6lxlIJXI8
: MODULE 02/20.07.2019

وَكَانَ مَوْلِدُهُ يَوْمَ الِاثْنَيْنِ عَاشِرِ رَبِيعٍ الْأَوَّلِ بِحَرَّانَ سَنَةَ إِحْدَى وَسِتِّينَ وَسِتِّمِائَةٍ ، وَقَدِمَ مَعَ وَالِدِهِ وَأَهْلِهِ إِلَى دِمَشْقَ وَهُوَ صَغِيرٌ ، فَسَمِعَ الْحَدِيثَ مِنِ ابْنِ عَبْدِ الدَّائِمِ ، وَابْنِ أَبِي الْيُسْرِ ، وَابْنِ عَبْدٍ ، وَالشَّيْخِ شَمْسِ الدِّينِ الْحَنْبَلِيِّ ، وَالْقَاضِي شَمْسِ الدِّينِ بْنِ عَطَاءٍ الْحَنَفِيِّ ، وَالشَّيْخِ جَمَالِ الدِّينِ بْنِ الصَّيْرَفِيِّ ، وَمَجْدِ الدِّينِ بْنِ عَسَاكِرَ ، وَالشَّيْخِ جَمَالِ الدِّينِ الْبَغْدَادِيِّ ، وَالنَّجِيبِ بْنِ الْمِقْدَادِ ، وَابْنِ أَبِي الْخَيْرِ ، وَابْنِ عَلَّانَ ، وَابْنِ أَبِي بَكْرٍ الْهَرَوِيِّ ، وَالْكَمَالِ عَبْدِ الرَّحِيمِ ، وَالْفَخْرِ عَلِيٍّ ، وَابْنِ شَيْبَانَ ، وَالشَّرَفِ بْنِ الْقَوَّاسِ ، وَزَيْنَبَ بِنْتِ مَكِّيٍّ ، وَخَلْقٍ كَثِيرٍ ، وَقَرَأَ بِنَفْسِهِ الْكَثِيرَ ، وَطَلَبَ الْحَدِيثَ ، وَكَتَبَ الطِّبَاقَ وَالْأَثْبَاتَ ، وَلَازَمَ السَّمَاعَ بِنَفْسِهِ مُدَّةَ سِنِينَ ، ثُمَّ اشْتَغَلَ بِالْعُلُومِ ، وَكَانَ ذَكِيًّا كَثِيرَ الْمَحْفُوظِ ، فَصَارَ إِمَامًا فِي التَّفْسِيرِ وَمَا يَتَعَلَّقُ بِهِ ، عَارِفًا بِالْفِقْهِ وَاخْتِلَافِ الْعُلَمَاءِ ، وَالْأَصْلَيْنِ وَالنَّحْوِ وَاللُّغَةِ ، وَغَيْرِ ذَلِكَ مِنَ الْعُلُومِ النَّقْلِيَّةِ وَالْعَقْلِيَّةِ ، وَمَا تَكَلَّمَ مَعَهُ فَاضِلٌ فِي فَنٍّ مِنَ الْفُنُونِ الْعِلْمِيَّةِ إِلَّا ظَنَّ أَنَّ ذَلِكَ الْفَنَّ فَنُّهُ ، وَرَآهُ عَارِفًا بِهِ مُتْقِنًا لَهُ ، وَأَمَّا الْحَدِيثُ فَكَانَ حَافِظًا لَهُ مَتْنًا وَإِسْنَادًا ، مُمَيِّزًا بَيْنَ صَحِيحِهِ وَسَقِيمِهِ ، عَارِفًا بِرِجَالِهِ مُتَضَلِّعًا مِنْ ذَلِكَ ، وَلَهُ تَصَانِيفُ كَثِيرَةٌ وَتَعَالِيقُ مُفِيدَةٌ فِي الْأُصُولِ وَالْفُرُوعِ ، كَمَّلَ مِنْهَا جُمْلَةً وَبُيِّضَتْ وَكُتِبَتْ عَنْهُ ، وَجُمْلَةٌ كَبِيرَةٌ لَمْ يُكْمِلْهَا ، وَجُمْلَةٌ كَمَّلَهَا وَلَكِنْ لَمْ تُبَيَّضْ

ഹിജ്‌റ 661 റബീഉൽ അവ്വൽ പത്തിന് തിങ്കളാഴ്ചയായിരുന്നു ഇബ്നു തൈമിയ്യയുടെ ജനനം.ചെറുപ്പത്തിൽ തന്നെയദ്ദേഹം പിതാവിനോടും കുടുംബത്തോടുമൊപ്പം ഡമസ്ക്കസിലേക്കു താമസം മാറി.ഇബ്നു അബ്ദിദ്ദാഇം, ഇബ്നു ലാബിൽ യുസർ ,ഇബ്നു അബ്ദു, ശൈഖ്  ഷംസുദ്ദീൻ അൽ ഹമ്പലീ , ഖാദീ  ഷംസുദ്ദീന് ബ്നു അതാഉ അൽ ഹനഫീ ,ഷെയ്ഖ് ജമാലുദ്ദീന് ബ്നു സൈറഫീ , മജ്‌ദുദ്ദീന് ബ്നു അസാകിർ ,ശൈഖ് ജമാലുദ്ദീൻ അൽ ബാഗ്ദാദി ,നജീബ് ബില്ല് മിഖദാദ് , ഇബ്നു അബിൽ  ഖൈർ ,ഇബ്നു അല്ലാൻ , ഇബ്നു അബീ ബക്കർ അൽ ഹറവീ ,കമാൽ അബ്ദു റഹീം,ഫഖ്‌ർ അലി , ഇബ്നു ശൈബാൻ ,ഷറഫു ഇബ്നുൽ ഖവ്വാസ് , സൈനബ ബിൻത് മക്കി ,തുടങ്ങി നിരവധി പണ്ഡിതരിൽ നിന്ന് അദ്ദേഹം ഹദീസ് പഠിച്ചു .സ്വന്തമായി  തന്നെ ധാരാളം കിതാബുകൾ വായിക്കുകയും ഹദീസുകൾ അന്വേഷിക്കുകയും ധാരാളം എഴുതുകയും ചെയ്തു.നല്ല ഓർമ്മ ശക്തിയുള്ള ബുദ്ധിമാനായിരുന്നു ഇബ്നു തൈമിയ്യ.അങ്ങിനെ അദ്ദേഹം തഫ്സീറിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങളിലും ഇമാം ആയി.ഫിഖ്ഹിലും ഉലമാക്കളുടെ ഭിന്ന വീക്ഷണങ്ങളിലും ഭാഷയിലും വ്യാകരണത്തിലും അഖ്‌ലിയ്യും നഖ്‌ലിയ്യും ആയ എല്ലാ വക വിഞ്ജാന ശാഖകളിലും നല്ല ഉൾക്കാഴ്ചയുള്ള പണ്ഡിതനായി മാറി. ഏതൊരു വിഞ്ജാന ശാഖയിൽ വ്യുല്പത്തി നേടിയ പണ്ഡിതനും ഇബ്നു തൈമിയ്യയോട് സംസാരിക്കുമ്പോൾ ഇബ്നു തൈമിയ്യയുടെ വിഷയം ആണ് ആ വിഞ്ജാന ശാഖ എന്നല്ലാതെ മനസ്സിലാക്കിയിരുന്നില്ല.ആ വിഷയത്തിൽ ഒക്കെയും അദ്ദേഹത്തിന് ദൃഡ ജ്ഞാനം ഉണ്ടായിരുന്നു.ഹദീസുകളുടെ സനദും (ഹദീസ് റിപ്പോർട്ടര്മാരുടെ  പരമ്പര)മതനും (ഹദീസിന്റെ ഉള്ളടക്കം) മനഃപാഠം ആയിരുന്ന ഹാഫിദ് ആയിരുന്നു  ഇബ്നു തൈമിയ്യ.ഹദീസുകളിലെ  സ്വഹീഹും അല്ലാത്തതും വേർതിരിച്ചും  റിപ്പോർട്ടർമാരെ കുറിച്ച വിവരവും ഉൾപ്പെടെ ആയിരുന്നു ഈ മനഃപാഠം .ഉപകാരപ്രദമായ ധാരാളം രചനകൾ അദ്ദേഹത്തിന്റേതായി ഉണ്ട്.രചന പൂർത്തീകരിച്ചതും  പ്രകാശിതമായതും രചന പൂർത്തീകരിക്കപ്പെടാത്തതും രചന പൂര്ത്തീകരിക്കപ്പെട്ടെങ്കിലും പ്രകാശിതമാവാത്തതും അക്കൂട്ടത്തിലുണ്ട് .
وَأَثْنَى عَلَيْهِ وَعَلَى فَضَائِلِهِ جَمَاعَةٌ مِنْ عُلَمَاءِ عَصْرِهِ ، مِثْلُ الْقَاضِي الْخُوِيِّيِّ ، وَابْنِ دَقِيقِ الْعِيدِ ، وَابْنِ النَّحَّاسِ ، وَابْنِ الزَّمْلَكَانِيِّ ، وَغَيْرِهِمْ

وَوُجِدَتْ بِخَطِّ ابْنِ الزَّمْلَكَانِيِّ أَنَّهُ اجْتَمَعَتْ فِيهِ شُرُوطُ الِاجْتِهَادِ عَلَى وَجْهِهَا ، وَأَنَّ لَهُ الْيَدَ الطُّولَى فِي حُسْنِ التَّصْنِيفِ ، وَجَوْدَةِ الْعِبَارَةِ ، وَالتَّرْتِيبِ وَالتَّقْسِيمِ وَالتَّبْيِينِ ، وَكَتَبَ عَلَى مُصَنَّفٍ لَهُ هَذِهِ الْأَبْيَاتَ
مَاذَا يَقُولُ الْوَاصِفُونَ لَهُ وَصِفَاتُهُ جَلَّتْ عَنِ الْحَصْرِ     هُوَ حُجَّةٌ لِلَّهِ قَاهِرَةٌ
هُوَ بَيْنَنَا أُعْجُوبَةُ الدَّهْرِ     هُوَ آيَةٌ فِي الْخَلْقِ ظَاهِرَةٌ
أَنْوَارُهَا أَرْبَتْ عَلَى الْفَجْرِ
وَهَذَا الثَّنَاءُ عَلَيْهِ وَكَانَ عُمْرُهُ نَحْوَ الثَّلَاثِينَ سَنَةً ، وَكَانَ بَيْنِي وَبَيْنَهُ مَوَدَّةٌ وَصُحْبَةٌ مِنَ الصِّغَرِ ، وَسَمَاعُ الْحَدِيثِ وَالطَّلَبُ مِنْ نَحْوِ خَمْسِينَ سَنَةً ، وَلَهُ فَضَائِلُ كَثِيرَةٌ ، وَأَسْمَاءُ مُصَنَّفَاتِهِ وَسِيرَتُهُ وَمَا جَرَى بَيْنَهُ وَبَيْنَ الْفُقَهَاءِ وَالدَّوْلَةِ ، وَحَبْسُهُ مَرَّاتٍ ، وَأَحْوَالُهُ ، لَا يَحْتَمِلُ ذِكْرَ جَمِيعِهَا هَذَا الْمَوْضِعُ فِي هَذَا الْكِتَابِ

وَلَمَّا مَاتَ كُنْتُ غَائِبًا عَنْ دِمَشْقَ بِطَرِيقِ الْحِجَازِ الشَّرِيفِ ، وَبَلَغَنَا خَبَرُهُ بَعْدَ مَوْتِهِ بِأَكْثَرَ مِنْ خَمْسِينَ يَوْمًا لَمَّا وَصَلْنَا إِلَى تَبُوكَ ، وَحَصَلَ التَّأَسُّفُ لِفَقْدِهِ ، رَحِمَهُ اللَّهُ تَعَالَى ، هَذَا لَفْظُهُ فِي هَذَا الْمَوْضِعِ مِنْ " تَارِيخِهِ "
ഖാദീ അൽ ഖുവിയ്യീ , ഇബ്നു ദഖീഖ് അൽ ഈദ് ,ഇബ്നു നഹ്‌ഹാസ് , ഇബ്നു സാംലകാനി തുടങ്ങി അദ്ധേഹത്തിന്റെ സമകാലികരായ നിരവധി പണ്ഡിതന്മാർ അദ്ദേഹത്തെ പ്രകീർത്തിച്ചിട്ടുണ്ട് .ഇജ്തിഹാദിന്റെ മാനദണ്ഡങ്ങൾ സംഗമിച്ച പണ്ഡിതൻ ആയിരുന്നു ഇബ്നു തൈമിയ്യ എന്നു  ഇബ്നു സാംലകാനി കുറിക്കുന്നു.ഇബ്നു തൈമിയ്യയുടെ  രചനാ  പാടവത്തെ കുറിച്ചും അദ്ദേഹം വാചാലനാകുന്നുണ്ട്.(കൂടാതെ ഇബ്നു തൈമിയ്യയെ പ്രശംസിച്ചു  കൊണ്ട് അദ്ദേഹം എഴുതിയ കവിതാ ശകലവും മുകളിൽ ചേർത്തിരിക്കുന്നു ).
( ശൈഖ്  അലമുദ്ദീൻ തുടരുന്നു ) ഈ പ്രശംസാ  കവിത അദ്ദേഹം എഴുതുന്നത് ഇബ്നു തൈമിയ്യക്ക് മുപ്പതു വയസ്സ് മാത്രം ഉള്ളപ്പോൾ ആണ് എന്നത് ശ്രദ്ധേയമാണ് . ശൈഖ്  അലമുദ്ദീൻ തുടരുന്നു ) (ഹിജ്‌റ  ഞാനും ഇബ്നു തൈമിയ്യയും തമ്മിൽ ചെറുപ്പം മുതലേ ഉള്ള സ്നേഹബന്ധവും സഹവാസവും ഉണ്ട്. അമ്പതു വർഷത്തോളം ഒരുമിച്ചുള്ള ഹദീസ് പഠനവും.അദ്ദേഹത്തിന് ധാരാളം മേന്മകൾ ഉണ്ട്.അദ്ദേഹത്തിന്റെ രചനകളുടെ പേരുകളും അദ്ദേഹത്തിന്റെ ചരിത്രവും അദ്ദേഹത്തിന്റെയും ഫുഖഹാക്കളുടെയും രാഷ്ട്രത്തിന്റെയും ഇടയിൽ നടന്ന സംഭാഷണങ്ങളും നിരവധി തവണ അദ്ദേഹം ജയിലിൽ അടക്കപ്പെട്ടതും അദ്ദേഹത്തിന്റെ അവസ്ഥകളും വിവരിക്കുകയാണെങ്കിൽ അത് ഈ ഗ്രൻഥത്തിൽ ഒതുങ്ങുകയില്ല .ഇബ്നു തൈമിയ്യ മരിച്ചപ്പോൾ ഞാൻ ഡമസ്ക്കസിൽ നിന്ന് അകലെ വിശുദ്ധ ഹിജാസിലേക്കുള്ള യാത്രയിലായിരുന്നു.ഇബ്നു തൈമിയ്യ മരിച്ചു പതിനഞ്ചു ദിവസത്തിൽ അധികം കഴിഞ്ഞാണ് ഞാൻ വിവരം അറിഞ്ഞത്.ഞാൻ തബൂക്കിൽ എത്തിയപ്പോൾ ആയിരുന്നു അത്.അതിൽ പങ്കെടുക്കാൻ ആവാത്തതിൽ എനിക്ക് ദുഖമുണ്ട് .ഈ പറഞ്ഞതെല്ലാം ശൈഖ് അലമുദ്ദീൻ അൽ ബിർസാലി   (ഹിജ്‌റ 660 - 739) അദ്ധേഹത്തിന്റെ താരീഖിൽ രേഖപ്പെടുത്തിയാണ്
: MODULE 03/20.07.2019

ثُمَّ ذَكَرَ الشَّيْخُ عَلَمُ الدِّينِ فِي " تَارِيخِهِ " بَعْدَ إِيرَادِ هَذِهِ التَّرْجَمَةِ جِنَازَةَ أَبِي بَكْرِ بْنِ أَبِي دَاوُدَ وَعِظَمَهَا ، وَجِنَازَةَ الْإِمَامِ أَحْمَدَ بِبَغْدَادَ وَشُهْرَتَهَا ، وَقَوْلَهُ : بَيْنَنَا وَبَيْنَ أَهْلِ الْبِدَعِ يَوْمُ الْجَنَائِزِ . وَلَا شَكَّ أَنَّ جِنَازَةَ الْإِمَامِ أَحْمَدَ بْنِ حَنْبَلٍ كَانَتْ هَائِلَةً عَظِيمَةً بِسَبَبِ كَثْرَةِ أَهْلِ بَلَدِهِ وَاجْتِمَاعِهِمْ لِذَلِكَ ، وَالشَّيْخُ تَقِيُّ الدِّينِ ابْنُ تَيْمِيَّةَ - رَحِمَهُ اللَّهُ - تُوُفِّيَ بِبَلَدِهِ دِمَشْقَ ، وَأَهْلُهَا لَا يَعْشُرُونَ أَهْلَ بَغْدَادَ كَثْرَةً ، وَلَكِنَّهُمُ اجْتَمَعُوا لِجِنَازَتِهِ اجْتِمَاعًا لَوْ جَمَعَهُمْ سُلْطَانٌ قَاهِرٌ وَدِيوَانٌ حَاصِرٌ لَمَا بَلَغُوا هَذِهِ الْكَثْرَةَ الَّتِي انْتَهَوْا إِلَيْهَا ، هَذَا مَعَ
أَنَّهُ مَاتَ بِالْقَلْعَةِ مَحْبُوسًا مِنْ جِهَةِ السُّلْطَانِ ، وَكَثِيرٌ مِنَ الْفُقَهَاءِ يَذْكُرُونَ عَنْهُ أَشْيَاءَ كَثِيرَةً مِمَّا يَنْفِرُ مِنْهَا أَهْلُ الْأَدْيَانِ ، وَاتَّفَقَ وَفَاتُهُ فِي سَحَرِ لَيْلَةِ الِاثْنَيْنِ الْمَذْكُورِ ، فَذَكَرَ ذَلِكَ مُؤَذِّنُ الْقَلْعَةِ عَلَى الْمَنَارَةِ بِهَا ، وَتَكَلَّمَ بِهِ الْحُرَّاسُ عَلَى الْأَبْرِجَةِ ، فَمَا أَصْبَحَ النَّاسُ إِلَّا وَقَدْ تَسَامَعُوا بِهَذَا الْخَطْبِ الْعَظِيمِ وَالْأَمْرِ الْجَسِيمِ ، فَبَادَرَ النَّاسُ عَلَى الْفَوْرِ إِلَى الِاجْتِمَاعِ حَوْلَ الْقَلْعَةِ مِنْ كُلِّ مَكَانٍ أَمْكَنَهُمُ الْمَجِيءُ مِنْهُ ، حَتَّى مِنَ الْغُوطَةِ وَالْمَرْجِ ، وَلَمْ يَطْبُخْ أَهْلُ الْأَسْوَاقِ شَيْئًا ، وَلَا فَتَحُوا كَثِيرًا مِنَ الدَّكَاكِينِ الَّتِي مِنْ شَأْنِهَا أَنْ تُفْتَحَ أَوَائِلَ النَّهَارِ عَلَى الْعَادَةِ ، وَكَانَ نَائِبُ السَّلْطَنَةِ سَيْفُ الدِّينِ تَنْكِزُ فِي بَعْضِ الْأَمَاكِنِ يَتَصَيَّدُ ، فَحَارَتِ الدَّوْلَةُ مَاذَا يَصْنَعُونَ ، وَجَاءَ الصَّاحِبُ شَمْسُ الدِّينِ غِبْرِيَالُ إِلَى نَائِبِ الْقَلْعَةِ ، فَعَزَّاهُ فِيهِ ، وَجَلَسَ عِنْدَهُ ، وَفَتَحَ بَابَ الْقَلْعَةِ وَبَابَ الْقَاعَةِ لِمَنْ يَدْخُلُ مِنَ الْخَوَاصِّ وَالْأَصْحَابِ وَالْأَحْبَابِ ، فَاجْتَمَعَ عِنْدَ الشَّيْخِ فِي قَاعَتِهِ خَلْقٌ مِنْ أَخِصَّاءِ أَصْحَابِهِ مِنَ الْبَلَدِ وَالصَّالِحِيَّةِ ، وَجَلَسُوا حَوْلَهُ وَهُمْ يَبْكُونَ وَيُثْنُونَ
(ഇബ്നു കസീർ റഹിമഹുല്ലാഹ് തുടരുന്നു ): ഇത്രയും തന്റെ താരീഖിൽ  വിവരിച്ച ശേഷം ശൈഖ് അലമുദ്ദീൻ അൽ ബിർസാലി റഹിമഹുല്ലാഹ് അബൂ ബക്കർ ഇബ്നു അബീ ദാവൂദ് എന്നവരുടെയും ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അവര്കളുടെയും ജനാസയ്ക്കു ധാരാളം ആളുകൾ തടിച്ചു കൂടിയതിന്റെ പ്രസിദ്ധി സംബന്ധിച്ചും ' ഞങ്ങൾക്കും ബിദഇകൾക്കും ഇടയിലെ വ്യത്യാസം ജനാസ ദിവസം മനസ്സിലാകും ' എന്ന വചനവും ശൈഖ്  പരാമർശിക്കുന്നുണ്ട്.(ഇബ്നു കസീർ റഹിമഹുല്ലാഹ് തുടരുന്നു ):  ഇമാം അഹ്മദ് ബ്നു ഹന്ബൽ റഹിമഹുല്ലാഹ് അവർകളുടെ ജനാസ അദ്ദേഹത്തിന്റെ നാട്ടുകാരുടെ ആധിക്യവും സംഗമവും കാരണം  ഒരു മഹാ സംഭവം ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല . ശൈഖ്  തഖിയുദ്ദീൻ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് അദ്ദേഹത്തിന്റെ നാട്ടിൽ ഡമസ്ക്കസിൽ (ഇറാഖിൽ നിന്ന് ഡമസ്ക്കസിലേക്കു ചെറുപ്പത്തിൽ വന്നതാണല്ലോ അദ്ദേഹം ) ആണ് മരിച്ചത്.ഡമസ്ക്കസുകാർക്കു ബഗ്ദാദുകാരെ അധികം അറിയില്ല.എന്നിട്ടും ഒരു ഏകാധിപതിയായ ഭരണാധികാരിയോ  പട്ടാളമോ വിളിച്ചാൽ   സംഗമിക്കാത്ത അത്ര അധികം ജനം ഇബ്നു തൈമിയ്യയുടെ ജനാസക്ക് വേണ്ടി  ഒരുമിച്ചു കൂടി  .സുൽത്താൻ അറസ്റ്റ് ചെയ്ത വ്യക്തി ആയിരുന്നു ഇബ്നു തൈമിയ്യ എന്നത് ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ്.ധാരാളം  ഫുഖഹാക്കൾ ഇബ്നു തീമിയ്യയെ കുറിച്ച് പലതും പറഞ്ഞിരുന്നതാണ്(എന്നിട്ടും ജനം അദ്ദേഹത്തിന് വേണ്ടി ഒരുമിച്ചു കൂടി).നേരത്തെ പറഞ്ഞത് പോലെ തിങ്കളാഴ്ച ദിവസം സഹർ സമയത്തു ആണ് അദ്ദേഹത്തിന്റെ മരണം സംഭവിച്ചത്.മരണവാർത്ത മുഅദ്ദിൻ വിളംബരം ചെയ്തു .കാവൽക്കാർ ഗോപുരങ്ങളിൽ വച്ച് പ്രഖ്യാപിച്ചു. മരണ വാർത്ത അറിയേണ്ട താമസം, താഴ്ന്ന പ്രദേശങ്ങളിൽ നിന്നും സമതലങ്ങളിൽ നിന്നും ഉൾപ്പെടെ വരാൻ സ്ടാധിക്കുന്ന ഇടങ്ങളിൽ നിന്നെല്ലാം ജനം ഓടിയെത്തി.പട്ടണവാസികൾ അന്ന് ഒന്നും പാചകം ചെയ്തില്ല.സാധാരണഗതിയിൽ രാവിലെ തന്നെ   തുറക്കാറുള്ള  കടകൾ ഒന്നും തന്നെ അന്ന് തുറന്നില്ല. സുൽത്താന്റെ അസിസ്റ്റന്റ് സൈഫുദ്ദീൻ എവിടെയോ വേട്ടയിലായിരുന്നു.അങ്ങിനെ ഷംസുദ്ദീൻ ഗിർബാൽ അവിടെ വന്നു.അദ്ദേഹം  ജനാസയുടെ സമീപം ഇരുന്നു.പ്രധാന വ്യക്തികൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടി ആ കെട്ടിടത്തിന്റെയും ഹാളിന്റെയും വാതിലുകൾ തുറക്കപ്പെട്ടു.ആളുകൾ കണ്ണീർ വാർത്തും മയ്യിത്തിന്റെ പ്രശംസ പറഞ്ഞു അവിടെ ഒരുമിച്ചു കൂടി
MODULE 04/20.07.2019

وَكُنْتُ فِي مَنْ حَضَرَ هُنَاكَ مَعَ شَيْخِنَا الْحَافِظِ أَبِي الْحَجَّاجِ الْمِزِّيِّ رَحِمَهُ اللَّهُ ، وَكَشَفْتُ عَنْ وَجْهِ الشَّيْخِ وَنَظَرْتُ إِلَيْهِ وَعَلَى رَأْسِهِ عِمَامَةٌ بِعَذَبَةٍ مَغْرُوزَةٍ ، وَقَدْ عَلَاهُ الشَّيْبُ أَكْثَرَ مِمَّا فَارَقْنَاهُ . وَأَخْبَرَ الْحَاضِرِينَ أَخُوهُ زَيْنُ الدِّينِ عَبْدُ الرَّحْمَنِ أَنَّهُ قَرَأَ هُوَ وَالشَّيْخُ مُنْذُ دَخَلَا الْقَلْعَةَ ثَمَانِينَ خَتْمَةً ، وَشَرَعَا فِي الْحَادِيَةِ وَالثَّمَانِينَ ، فَانْتَهَيْنَا فِيهَا إِلَى آخِرِ " اقْتَرَبَتْ " فَشَرَعَ عِنْدَ ذَلِكَ الشَّيْخَانِ الصَّالِحَانِ عَبْدُ اللَّهِ بْنُ الْمُحِبِّ ، وَعَبْدُ اللَّهِ الزُّرَعِيُّ الضَّرِيرُ - وَكَانَ الشَّيْخُ يُحِبُّ قِرَاءَتَهُمَا - فَابْتَدَآ مِنْ أَوَّلِ سُورَةِ " الرَّحْمَنِ " حَتَّى خَتَمُوا الْقُرْآنَ وَأَنَا حَاضِرٌ أَسْمَعُ وَأَرَى 
നമ്മുടെ *വന്ദ്യ ഗുരുവായ അബുൽ ഹജ്ജാജിൽ മിസ്സിയോടൊപ്പം അവിടെ പങ്കെടുത്തവരിൽ ഞാനും ഉണ്ടായിരുന്നു. അങ്ങനെ വന്ദ്യ ഗുരു ഇബ്നു തൈമിയ്യയുടെ മുഖം ഞാൻ തുറന്നു  നോക്കി. ശൈഖിന്റെ തലയിൽ ആകർഷകമായ ഒരു തലേക്കെട്ട് ഉണ്ടായിരുന്നു.ഞങ്ങൾ അവസാനം പിരിഞ്ഞപ്പോൾ കണ്ടതിൽ അധികം നര ബാധിച്ചിരുന്നു ജയിലിൽ പ്രവേശിച്ച ശേഷം താനും ശൈഖും (ഇബ്നു തൈമിയ്യ)എൺപതു ഖത്മു  ഖുർആൻ പാരായണം ചെയ്തു പൂർത്തിയാക്കി എന്ന് അവിടെ ഹാജരായവരോട് ഇബ്നു തൈമിയ്യയുടെ സഹോദരൻ സൈനുദ്ദീൻ അബ്ദു റഹ്‌മാൻ പറയുകയുണ്ടായി.എൺപത്തി ഒന്നാമത്തെ ഖത്മു തുടങ്ങിയതായിരുന്നു എന്നും. ഇത് കേട്ടപ്പോൾ  അബ്ദുല്ലാഹി ബ്നുൽ  മുഹിബ്ബ്‌ , അബ്ദുല്ലാഹി സുറഈ എന്നെ രണ്ടു ശൈഖുമാർ സൂറത്തു റഹ്‌മാൻ മുതൽ പാരായണം ചെയ്യാൻ തുടങ്ങുകയും അവസാന സൂറത്ത് വരെ പാരായണം ചെയ്യുകയും ചെയ്തു.(അവർ രണ്ടു പേരുടെയും ഖുർആൻ പാരായണം ശൈഖ്  ഏറെ ഇഷ്ടപ്പെട്ടിരുന്നു).ഇതെല്ലാം കണ്ടും കേട്ടും  ഞാൻ(ഇബ്നു കസീർ ) അവിടെ ഉണ്ടായിരുന്നു  *
ثُمَّ شَرَعُوا فِي غُسْلِ الشَّيْخِ - وَخَرَجْتُ إِلَى مَسْجِدٍ هُنَاكَ - وَلَمْ يَمْكُثْ عِنْدَهُ إِلَّا مِنْ سَاعَدَ فِي تَغْسِيلِهِ ، وَفِيهِمْ شَيْخُنَا الْحَافِظُ الْمِزِّيُّ وَجَمَاعَةٌ مِنْ كِبَارِ الصَّالِحِينَ ، فَمَا فُرِغَ مِنْهُ حَتَّى امْتَلَأَتِ الْقَلْعَةُ بِالرِّجَالِ ، وَكَذَلِكَ مَا حَوْلَهَا إِلَى الْجَامِعِ ، فَصُلِّيَ عَلَيْهِ بِدَرَكَاتِ الْقَلْعَةِ ، وَضَجَّ النَّاسُ بِالْبُكَاءِ وَالثَّنَاءِ وَالدُّعَاءِ وَالتَّرَحُّمِ ، ثُمَّ سَارُوا بِهِ إِلَى الْجَامِعِ ، فَسَلَكُوا طَرِيقَ الْعِمَادِيَّةِ عَلَى الْعَادِلِيَّةِ الْكَبِيرَةِ ، ثُمَّ عَطَفُوا إِلَى بَابِ الْبَرِيدِ وَذَلِكَ ؛ لِأَنَّ سُوَيْقَةَ بَابِ الْبَرِيدِ كَانَتْ قَدْ هُدِمَتْ لِتُصْلَحَ ، وَدَخَلُوا بِالْجِنَازَةِ إِلَى الْجَامِعِ الْأُمَوِيِّ ، وَالْخَلَائِقُ فِيهِ لَا يَعْلَمُ عِدَّتَهُمْ إِلَّا اللَّهُ تَعَالَى ، فَصَرَخَ صَارِخٌ : هَكَذَا تَكُونُ جَنَائِزُ أَئِمَّةِ السُّنَّةِ ، فَتَبَاكَى النَّاسُ عِنْدَ سَمَاعِ ذَلِكَ الصَّارِخِ ، وَوُضِعَ الشَّيْخُ فِي مَوْضِعِ الْجَنَائِزِ مِمَّا يَلِي الْمَقْصُورَةَ ، وَجَلَسَ النَّاسُ عَلَى غَيْرِ صُفُوفٍ ، بَلْ مَرْصُوصِينَ لَا يَتَمَكَّنُ أَحَدٌ مِنَ السُّجُودِ إِلَّا بِكُلْفَةٍ ، وَذَلِكَ قَبْلَ أَذَانِ الظُّهْرِ بِقَلِيلٍ ، وَجَاءَ النَّاسُ مِنْ كُلِّ مَكَانٍ ، وَكَثُرُوا كَثْرَةً لَا تُوصَفُ ، فَلَمَّا أُذِّنَ الظُّهْرُ وَفُرِغَ مِنَ الْأَذَانِ أُقِيمَتِ الصَّلَاةُ عَلَى السُّدَّةِ بِخِلَافِ الْعَادَةِ لِيُسْرِعُوا بِالنَّاسِ ، فَلَمَّا فَرَغُوا مِنْ صَلَاةِ الظُّهْرِ خَرَجَ نَائِبُ الْخَطِيبِ لِغَيْبَتِهِ بِالدِّيَارِ الْمِصْرِيَّةِ ، فَصَلَّى عَلَيْهِ إِمَامًا ، وَهُوَ الشَّيْخُ عَلَاءُ الدِّينِ بْنُ الْخَرَّاطِ ، ثُمَّ خَرَجَ النَّاسُ مِنْ كُلِّ مَكَانٍ مِنْ أَبْوَابِ الْجَامِعِ وَالْبَلَدِ كَمَا ذَكَرْنَا ، وَاجْتَمَعُوا بِسُوقِ الْخَيْلِ ، وَمِنَ النَّاسِ مَنْ تَعَجَّلَ إِلَى مَقَابِرِ الصُّوفِيَّةِ ، وَالنَّاسُ فِي بُكَاءٍ وَتَهْلِيلٍ ، وَدُعَاءٍ وَثَنَاءٍ وَتَأَسُّفٍ ، وَالنِّسَاءُ فَوْقَ الْأَسْطِحَةِ مِنْ هُنَاكَ إِلَى الْمَقْبَرَةِ يَبْكِينَ وَيَدْعِين
പിന്നീടവർ ശൈഖിനെ  കുളിപ്പിക്കാനുള്ള നടപടികളാരംഭിച്ചു.ഞാൻ അവിടെയുള്ള മസ്ജിദിലേക്കു പുറപ്പെട്ടു . കുളിപ്പിക്കാൻ സഹായിക്കുന്നവരൊഴിച്ച് ഒരാളും  അവിടെ തങ്ങിയില്ല . ആ കൂട്ടത്തിൽ എന്റെ ഗുരു അബുൽ ഹജ്ജാജിൽ മിസ്സിയും, മഹാന്മാരും സ്വാലിഹീങ്ങളുമായ ഒരു പറ്റം ആളുകളും ഉണ്ടായിരുന്നു. *കുളിപ്പിച്ചു കഴിഞ്ഞില്ല, അപ്പഴേക്കും അവിടം   ജനനിബിഡമായി .മസ്ജിദിനു ചുറ്റും അതെ അവസ്ഥ തന്നെ ആയിരുന്നു.ആദ്യം അവിടെ വച്ച് തന്നെ( (മസ്ജിദിൽ കൊണ്ട് പോകുന്നതിനു മുമ്പ് ) ജനാസ നിസ്ക്കാരം നടന്നു . കരഞ്ഞുകൊണ്ടും, പ്രാർഥിച്ചു കൊണ്ടും, പരേതനു വേണ്ടി ദിവ്യകാരുണ്യത്തിനായി കേണുകൊണ്ടും ജനങ്ങൾ അലമുറ കൂട്ടി*അങ്ങനെ ജനാസയുമായി അവർ ഉമവീ ജുമാ മസ്ദിൽ പ്രവേശിച്ചു. അതിന്റെ *മുന്നിലും പിന്നിലും ഇടത്തും വലത്തുമായി, അല്ലാഹുവിനല്ലാതെ മറ്റാർക്കും തിട്ടപ്പെടുത്താൻ കഴിയാത്തത്രയധികം പടപ്പുകൾ അവിടെ തടിച്ചു കൂടിയിരുന്നു*. അപ്പോൾ ഒരാൾ  ഉച്ചത്തിൽ വിളിച്ചു പറഞ്ഞു:
هَكَذَا تَكُونُ جَنَائِزُ أَئِمَّةِ السُّنَّةِ
*സുന്നത്തിന്റെ ഇമാമുമാരുടെ ജനാസ ഇതാ, ഇതുപോലിരിക്കും*ഇത് കേട്ട് ജനം കരഞ്ഞു .ജനാസകൾ വയ്ക്കുന്നിടത്ത് ശൈഖിന്റെ  ജനാസ കൊണ്ട് വച്ചു
ജനബാഹുല്ല്യം മൂലമുള്ള തിക്കും തിരക്കും കാരണം ജനങ്ങൾ അവരുടെ അണിയൊന്നും നോക്കാതെ ഇരിക്കുകയായിരുന്നു. എന്നല്ല, നന്നെ പ്രയാസപ്പെട്ടല്ലാതെ സുജൂദ് ചെയ്യാൻ പോലും പറ്റാത്തത്രയും തൊട്ടുരുമ്മിയാണ് അവർ നിന്നിരുന്നത്.മസ്ജിദിൽ ദുഹ്ർ ബാങ്ക് വിളിക്കുന്നതിന്‌  അല്പം മുമ്പായിരുന്നു ജനാസ കൊണ്ട് വന്നത് എല്ലാ ദിക്കുകളിൽ നിന്നും ജനം വന്നു നിറഞ്ഞു.ജനബാഹുല്യം വർണ്ണനാതീതമായിരുന്നു.  ദുഹ്ർ ബാങ്ക് വിളിച്ച ശേഷം ഇഖാമത്ത്  വിളിച്ചു  ദുഹ്ർ നിസ്ക്കാരം നടന്നു. ദുഹ്ർ നിസ്‌കാരാനന്തരം ഖത്തീബിന്റെ അഭാവത്തിൽ അസ്സിസ്റ്ററ് ഖത്തീബ് ശൈഖ് അലാഉദ്ദീൻ ഇബ്നുൽ ഖർറാത്ത് ഇമാം നിന്ന് മസ്ജിദിൽ വച്ച് ജനാസ നിസ്ക്കാരം നടന്നു , നിസ്‌കാരത്തിന് ശേഷം ജനങ്ങൾ ചന്തയിൽ ഒരുമിച്ചു കൂടി .കുറെ പേര് മഖ്ബറത്ത് സൂഫിയ്യയിലേക്കു പോയി.ജനങ്ങളെല്ലാം വിലാപത്തിലും തഹ്‌ലീലിലും പ്രാർത്ഥനകളിലും ആയിരുന്നു.സ്ത്രീകൾ കെട്ടിടങ്ങളുടെ മേൽക്കൂരകളിൽ കയറി മഖ്ബറയിലേക്ക് നോക്കി കരഞ്ഞു പ്രാർത്ഥിക്കുന്നുണ്ടായിരുന്നു .

MODULE 05/20.07.2019

وَبِالْجُمْلَةِ كَانَ يَوْمًا مَشْهُودًا لَمْ يُعْهَدْ مِثْلُهُ بِدِمَشْقَ ، اللَّهُمَّ إِلَّا أَنْ يَكُونَ فِي زَمَنِ بَنِي أُمَيَّةَ حِينَ كَانَ النَّاسُ بِهَا كَثِيرًا جِدًّا ، ثُمَّ دُفِنَ عِنْدَ أَخِيهِ قَرِيبًا مِنْ أَذَانِ الْعَصْرِ ، وَلَمْ يَتَخَلَّفْ مِنَ النَّاسِ إِلَّا الْقَلِيلُ مِنَ الضُّعَفَاءِ وَالْمُخَدَّرَاتِ ، وَمَا عَلِمْتُ أَحَدًا مِنْ أَهْلِ الْعِلْمِ تَخَلَّفَ عَنِ الْحُضُورِ فِي جَنَازَتِهِ إِلَّا النَّفَرَ الْيَسِيرَ ، وَتَرَدَّدَ شَيْخُنَا الْإِمَامُ الْعَلَّامَةُ بُرْهَانُ الدِّينِ الْفَزَارِيُّ إِلَى الْمَقْبَرَةِ فِي الْأَيَّامِ الثَّلَاثَةِ وَكُلَّ يَوْمٍ بُكْرَةَ النَّهَارِ ، وَيَعُودُ وَهُوَ رَاكِبٌ عَلَى حِمَارِهِ ، وَعَلَيْهِ الْجَلَالَةُ وَالْوَقَارُ ، رَحِمَهُ اللَّهُ تَعَالَى

وَعُمِلَتْ لَهُ خَتَمَاتٌ كَثِيرَةٌ ، وَرُئِيَتْ لَهُ مَنَامَاتٌ صَالِحَةٌ عَجِيبَةٌ ، وَرُثِيَ بِأَشْعَارٍ كَثِيرَةٍ جِدًّا . وَقَدْ أُفْرِدَتْ لَهُ تَرَاجِمُ كَثِيرَةٌ ، وَصَنَّفَ فِي ذَلِكَ جَمَاعَةٌ مِنَ الْفُضَلَاءِ وَغَيْرُهُمْ ، وَسَنَحْصُرُ مِنْ مَجْمُوعِ ذَلِكَ تَرْجَمَةً وَجِيزَةً فِي ذِكْرِ مَنَاقِبِهِ ، وَفَضَائِلِهِ ، وَشَجَاعَتِهِ ، وَكَرَمِهِ ، وَنُصْحِهِ ، وَزَهَادَتِهِ ، وَعِبَادَتِهِ ، وَعُلُومِهِ الْكَثِيرَةِ الْمُحَرَّرَةِ ، وَمُصَنَّفَاتِهِ الْكِبَارِ وَالصِّغَارِ فِي الْعُلُومِ ، وَمُفْرَدَاتِهِ فِي الِاخْتِيَارَاتِ الَّتِي نَصَرَهَا وَأَفْتَى بِهَا
ചുരുക്കത്തിൽ *ചരിത്രത്തിൽ ഒരിക്കലും കാണപ്പെട്ടിട്ടില്ലാത്ത സംഭവത്തിനായിരുന്നു ആ ദിനം  ഡമസ്കസ് സാക്ഷിയായത്..... അല്ലാഹുവേ   ബനൂ ഉമയ്യക്കാരുടെ കാല ഘട്ടത്തിലല്ലാതെ*......അസർ ബാങ്ക് വിളിക്കാറായ  സമയത്ത് അദ്ദേഹത്തിന്റെ സഹോദരന്റെ ഖബറിന് സമീപം  അദ്ദേഹത്തെ മറമാടി
കന്യകമാരിലും ശാരീരിക ദുർബലതകൾ  ഉള്ളവരിലും പെട്ട ഏതാനും പേരൊഴിച്ചു ഒരാളും അതിൽ പങ്കെടുക്കുന്നതിൽ നിന്ന് പിന്തിനിന്നിട്ടില്ല. ജ്ഞാനികളിൽ പ്പെട്ട ഏതാനും ചിലരല്ലാതെ ജനാസയിൽ ഹാജരാവാതിരുന്നതായി എന്റെ അറിവിലില്ല.നമ്മുടെ ബഹുവന്ദ്യ ഗുരു ബുർഹാനുദ്ദീൻ അൽ ഫസ്സാരി മൂന്നു ദിവസം തുടർച്ചയായി  അതിരാവിലെ  അദ്ദേഹത്തിന്റെ ഖബറിടം സിയാറത്ത് ചെയ്യുകയുണ്ടായി. സ്വന്തം കഴുതപ്പുറത്ത് അദ്ദേഹം മഖ്ബറയിൽ നിന്ന് മടങ്ങുകയും ചെയ്തിരുന്നു.(ഗ്രൻഥ രചന ,ധീരത ,ഉദാരത, ഗുണകാംക്ഷ ,പരിത്യാഗം , ആരാധന തുടങ്ങിയ കാര്യങ്ങളിൽ ഇബ്നു തൈമിയ്യ റഹിമഹുല്ലാഹ് അവർകളുടെ മികവ് സംബന്ധിച്ച് പരാമർശിച്ച ശേഷം ഇബ്നു കസീർ  റഹിമഹുല്ലാഹ് തുടരുന്നു )
وَبِالْجُمْلَةِ كَانَ مِنْ كِبَارِ الْعُلَمَاءِ ، وَمِمَّنْ يُصِيبُ وَيُخْطِئُ ، وَقَدْ صَحَّ فِي الْبُخَارِيِّ : إِذَا اجْتَهَدَ الْحَاكِمُ فَأَصَابَ فَلَهُ أَجْرَانِ ، وَإِذَا اجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ . وَقَالَ الْإِمَامُ مَالِكُ بْنُ أَنَسٍ : كُلُّ أَحَدٍ يُؤْخَذُ مِنْ قَوْلِهِ وَيُتْرَكُ إِلَّا صَاحِبَ هَذَا الْقَبْرِ
ചുരുക്കത്തിൽ മഹാ പണ്ഡിതന്മാരിൽ പെട്ട പണ്ഡിതനാണ് അദ്ദേഹം. ശരിയും തെറ്റും സംഭവിക്കാവുന്ന പണ്ഡിതന്മാരിൽ പെട്ട പണ്ഡിതൻ
സ്വഹീഹുൽ ബുഖാരിയിൽ ഉള്ളത് പോലെ-ഒരു ഹാകിം ഇജ്തിഹാദ് ചെയ്തു, എന്നിട്ടത് ശരിയായാൽ അദ്ദേഹത്തിന് രണ്ട് പ്രതിഫലമുണ്ട്. ഇനി അദ്ദേഹം ഇജ്തിഹാദ് ചെയ്തിട്ട് തെറ്റിപ്പോയെങ്കിൽ അദ്ദേഹത്തിന് ഒരു പ്രതിഫലവുമുണ്ട്.ഇമാം മാലിക് റഹിമഹുല്ലാഹ്  പറഞ്ഞു: എല്ലാ ഓരോരുത്തരുടെ വാക്കിലും കൊള്ളുകയും തള്ളുകയും ചെയ്യാനുണ്ടാവും - ഈ ഖബറിൽ അന്ത്യവിശ്രമം കൊള്ളുന്ന നബി (സ) യുടേത് ഒഴികെ.
- (അൽ ബിദായത്തു  വന്നിഹായയിൽ നിന്ന്).
https://library.islamweb.net/ar/library/index.php?page=bookcontents&ID=3086&idfrom=2443&idto=2443&flag=0&bk_no=59&ayano=0&surano=0&bookhad=0&fbclid=IwAR1zlU3xyOFJ_LzydARV9SSiBOTAZy5kSDyEcZh7mpeDY48WGb6lxlIJXI8
അവസാനിപ്പിക്കുന്നു -അൽ കിതാബ് വാട്ട്സ് ആപ്പ്  ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ -8848787706
ABBAS PARAMBADAN ASSALAMU A’LYKUM

Wednesday, 23 August 2017

അല്ലാഹു അല്ലാത്തവരോട് കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ്

അൽ കിതാബ് പഠന പരമ്പര
23.08.2017
അല്ലാഹു അല്ലാത്തവരോട് ശരണം തേടൽ / കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .

പ്രശസ്ത മാലികീ പണ്ഡിതൻ ഇബ്നു അബ്ദിൽ ബര്ർ റഹിമഹുല്ലാഹിയുടെ(ജനനം ഹിജ്‌റ 368 , വഫാത്ത് ഹിജ്‌റ 463 ) തംഹീദിൽ നിന്ന് :

التمهيد لما في الموطأ من المعاني والأسانيد

 أبو عمر يوسف بن عبد الله النمري المعروف بابن عبد البر(368 هـ - 463 هـ) إمام وفقيه مالكي ومحدث ومؤرخ أندلسي

حَدِيثٌ خَامِسٌ مِنْ بَلَاغَاتِ مَالِكٍ عَمَّنْ يَثِقُ بِهِ
ഇമാം മാലിക് റഹിമഹുല്ലാഹിയുടെ മുവത്വയിൽ രേഖപ്പെടുത്തിയിട്ടുള്ള ഹദീസ്:
مَالِكٌ عَنِ الثِّقَةِ عِنْدَهُ ، عَنْ يَعْقُوبَ بْنِ عَبْدِ اللَّهِ بْنِ الْأَشَجِّ عَنْ بُسْرِ بْنِ سَعِيدٍ عَنْ سَعِيدِ بْنِ أَبِي وَقَّاصٍ عَنْ خَوْلَةَ بِنْتِ حَكِيمٍ أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ : مَنْ نَزَلَ مَنْزِلًا فَلْيَقُلْ : أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ ، فَإِنَّهُ لَنْ يَضُرَّهُ شَيْءٌ حَتَّى يَرْتَحِلَ
 ഖൗല ബിൻത് ഹകീം പ്രസ്താവിക്കുന്നു  : നിശ്ചയം റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു : ആരെങ്കിലും ഒരു പ്രദേശത്ത് ഇറങ്ങിയാൽ / എത്തിയാൽ അവൻ
 أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ مِنْ شَرِّ مَا خَلَقَ
' ഞാൻ അല്ലാഹുവിന്റെ സമ്പൂർണ്ണ വചനങ്ങളെ കൊണ്ട് കാവൽ തേടുന്നു' എന്ന് പറഞ്ഞു കൊള്ളട്ടെ .അങ്ങിനെ പറഞ്ഞാൽ അവൻ ആ പ്രദേശത്ത് നിന്ന് പുറപ്പെടുന്നത് വരെ അവനെ ഒന്നും ബുദ്ധിമുട്ടിക്കുകയില്ല .

ഈ ഹദീസിന്റെ വിശദീകരണത്തിൽ ഇമാം ഇബ്നു അബ്ദിൽ ബർ രേഖപ്പെടുത്തുന്നു 
...............................
وَفِي الِاسْتِعَاذَةِ بِكَلِمَاتِ اللَّهِ أَبْيَنُ دَلِيلٍ عَلَى أَنَّ كَلَامَ اللَّهِ مِنْهُ تَبَارَكَ اسْمُهُ وَصِفَةً مِنْ صِفَاتِهِ لَيْسَ بِمَخْلُوقٍ ; لِأَنَّهُ مُحَالٌ أَنْ يُسْتَعَاذَ بِمَخْلُوقٍ ، وَعَلَى هَذَا جَمَاعَةُ أَهْلِ
السُّنَّةِ ، وَالْحَمْدُ لِلَّهِ
ആശയ സംഗ്രഹം :  ഇവിടെ അല്ലാഹുവിന്റെ കലിമത്തുകൾ കൊണ്ട് കാവൽ തേടുന്നതിന് ഹദീസിൽ നിർദേശം വന്നതിൽ നിന്നും അല്ലാഹുവിന്റെ കലാമും/സംസാരവും അവന്റെ സിഫത്തുകളും/ വിശേഷണങ്ങളും സൃഷ്ടിയല്ല എന്നതിന് സുവ്യക്തമായ തെളിവുണ്ട്.കാരണം പടപ്പിനോട്/സൃഷ്ട്ടിയോടു  കാവൽ തേടൽ സംഭവിക്കാൻ പാടില്ലാത്തതാണ് .
ഇതാണ് അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ നിലപാട്
അൽ ഹംദു ലില്ലാഹ്.
http://library.islamweb.net/newlibrary/display_book.php?idfrom=1778&idto=1779&bk_no=78&ID=992

ചിന്തിക്കുക സഹോദരങ്ങളേ.....  മരിച്ചു പോയവരെ പോലും വിളിച്ചു കാവൽ തേടുന്നതിന്റെ വിധി എന്ത് എന്ന് ഇതിൽ നിന്നും വ്യക്തമാവുന്നില്ലേ?
اوصيكم بالدعاء
عباس برمبادن
8848787706